മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.
ജോബ്

ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:

ആധിപത്യം ദൈവത്തോടു കൂടിയാണ്. എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു. അവിടുന്ന് ഉന്നതസ്വര്‍ഗത്തില്‍ സമാധാനം സ്ഥാപിക്കും.

അവിടുത്തെ സൈന്യത്തിനു കണക്കുണ്ടോ? അവിടുത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാതിരിക്കുക?

അപ്പോള്‍, മനുഷ്യനെങ്ങനെ ദൈവത്തിന്റെ മുന്‍പില്‍ നീതിമാനാകാന്‍ കഴിയും? സ്ത്രീയില്‍ നിന്നു ജനിച്ചവന്‍ എങ്ങനെ നിര്‍മലനാകും?

ഇതാ അവിടുത്തെ ദൃഷ്ടിയില്‍ ചന്ദ്രനു പ്രകാശമില്ല; നക്ഷത്രങ്ങളും നിര്‍മലമല്ല.

അപ്പോള്‍ കൃമിയായ മനുഷ്യന്റെ , പുഴുവായ മനുഷ്യപുത്രന്റെ , സ്ഥിതിയെന്ത്?