മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എനിക്കുത്തരമരുളും.

കര്‍ത്താവേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നുംവഞ്ചനനിറഞ്ഞനാവില്‍നിന്നുംഎന്നെ രക്ഷിക്കണമേ!

വഞ്ചന നിറഞ്ഞനാവേ, നിനക്ക് എന്തുലഭിക്കും? ഇനിയും എന്തു ശിക്ഷയാണ് നിനക്കു നല്‍കുക?

ധീരയോദ്ധാവിന്റെ മൂര്‍ച്ചയുള്ള അസ്ത്രവും ചുട്ടുപഴുത്ത കനലും തന്നെ.

മേഷെക്കില്‍ വസിക്കുന്നതുകൊണ്ടും കേദാര്‍കൂടാരങ്ങളില്‍ പാര്‍ക്കുന്നതുകൊണ്ടും എനിക്കു ദുരിതം!

സമാധാനദ്വേഷികളോടുകൂടെയുള്ള വാസം എനിക്കു മടുത്തു.

ഞാന്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നു; എന്നാല്‍ അവര്‍യുദ്ധത്തിനൊരുങ്ങുന്നു.